ആറ്റിങ്ങൽ: പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട എട്ട് റോഡുകളുടെ നവീകരണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 25.32 കോടി രൂപ അനുവദിച്ചതായി അഡ്വ. അടൂർപ്രകാശ് എം.പി അറിയിച്ചു. 38.93 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്. വാസുദേവപുരം പള്ളി ക്ഷേത്രം - പള്ളിയറ റോഡ് നവീകരണത്തിന് 371. 86 ലക്ഷം രൂപയും പൊരുന്തമൺ - പയറ്റിടാംകുഴി - ഗുരുനാഗർ റോഡിന് 256.18 ലക്ഷം രൂപയും കടവിള - പുല്ലു തോട്ടം -പട്ടള - മുല്ലശ്ശേരി മുക്ക് റോഡിന് 329.24 ലക്ഷം രൂപയും തോപ്പുമുക്ക് - വിദ്യാ മൗണ്ട് സ്കൂൾ - സി.ആർ.പി.എഫ് റോഡിന് 188.89 ലക്ഷം രൂപയും കോട്ടുകുന്നം -ആനച്ചാൽ- മമ്മൂട്ടി റോഡിന് 354.43 ലക്ഷം രൂപയും അനുവദിച്ചു. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നും നവംബർ-ഡിസംബർ മാസത്തോടെ പണികൾ ആരംഭിക്കാൻ സാധിക്കുമെന്നും എം.പി പറഞ്ഞു.

മറ്റ് റോഡുകളും അനുവദിച്ച തുകയും

കട്ടയ്ക്കോട് - പാറാംകുഴി - കാപ്പിക്കാട് ഇറയം കോഡ് - പനച്ചമൂട് റോഡ്: 519.06 ലക്ഷം രൂപ,​ പിറയിൽ കടവ് പാലം - പള്ളിമുക്ക് - പേയാട് - ചെറുപാറ അരുവിപ്പുറം റോഡ്: 248. 96 ലക്ഷം രൂപ,​ അരിമല്ലൂർ - തെറ്റാലികുഴി - കുഴിവിള -ആനപ്പാട് റോഡ്: 263.41 ലക്ഷം രൂപ.