പൂവാർ: പുല്ലുവിള ലിയോ തേർട്ടീൻത്ത് ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം എം.വിൻസെന്റെ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 525712 രൂപ വിനിയോഗിച്ചാൻ് 15 കമ്പ്യൂട്ടർ, പ്രിന്റർ, പ്രൊജക്ടർ എന്നിവയടങ്ങുന്ന ലാബ് സജ്ജമാക്കിയത്. സ്കൂൾ മാനേജർ റവ.ഫാ. ക്രിസ്റ്റൽ റൊസാരിയോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് പ്രമീള ഫർഗോഡ്, എസ്.ആർ.ജി കൺവീനർമാരായ എം. ഉഷ, ഷിബു, അദ്ധ്യാപകർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.