1

പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് മേറ്റുമാർക്കായുള്ള പരിശീലന ക്യാമ്പ് തിരുപുറം ഐ.എച്ച്.ഡി.പി ഹാളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി.ആർ. പ്രിയ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആർ. ശുഭാദാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ. വസന്ത, മെമ്പർമാരായ എൻ. ഷിബു, ഗോപാലകൃഷ്ണൻ, ജയകുമാരി, മഞ്ജുഷ, അനിൽകുമാർ, ജോ.ബി.ഡി.ഒ അജിതകുമാരി, ബ്ലോക്ക് എ.ഇ വിജയകുമാർ, ഗ്രാമസേവിക മിനിമോൾ, തൊഴിലുറപ്പ് എ.ഇ ജിതിൻ തുടങ്ങിയവർ സംസാരിച്ചു, ബി.ഡി.ഒ അജിതകുമാരി ക്ലാസെടുത്തു.