നെയ്യാറ്റിൻകര: സ്കൂൾ തുറപ്പിന് മുന്നോടിയായി നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹൈസ്കൂളിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.പി.സി, എൻ.സി.സി വിദ്യാർത്ഥികൾ, പി.ടി.എ അംഗങ്ങൾ, ആലുംമൂട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേത്യത്വത്തിലായിരുന്നു ശുചീകരണം. വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ്, പി.ടി.എ പ്രസിഡന്റ് മധുകുമാരൻ നായർ, സ്കൂൾ എച്ച്.എം കലടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.