p

തിരുവനന്തപുരം:കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി)നേതൃത്വത്തിൽ വൈദ്യുതി ബോർഡ് ജീവനക്കാർ ഇന്നു മുതൽ 29വരെ സെക്രട്ടേറിയറ്റിന് മുന്നിൽ പഞ്ചദിന സത്യാഗ്രഹസമരം നടത്തും.രാവിലെ 10.30ന് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.

വൈദ്യുതി ബോർഡ് സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക,ലൈൻമാർ,വർക്കർ,ഒാവർസിയർ തുടങ്ങിയവരുടെ പ്രൊമോഷൻ നടപ്പാക്കുക,സുപ്രീംകോടതി വിധിയനുസരിച്ച് സാറ്റ്യൂട്ടറി പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 29ന് വൈദ്യുതി മന്ത്രിക്ക് ഭീമഹർജി നൽകും.