മൃഗശാല : രാവിലെ 9 - വൈകിട്ട് 5
മ്യൂസിയം : രാവിലെ 10 - വൈകിട്ട് 4.30
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഏഴുമാസമായി അടച്ചിട്ടിരുന്ന മൃഗശാലയും മ്യൂസിയവും ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. മൃഗശാലയ്‌ക്ക് തിങ്കൾ അവധി ദിനമാണെങ്കിലും ഇൗ ആഴ്ച തുറക്കും. അടുത്തയാഴ്‌ച മുതൽ തിങ്കൾ അവധിയായിരിക്കും.
കൊവിഡ‌് പ്രോട്ടോകോൾ കർശനമായി പാലിക്കണം. കവാടത്തിൽ സാനിറ്റൈസറും തെർമൽ സ്‌കാനിംഗും അടക്കമുള്ള സംവിധാനങ്ങൾ സജ്ജീകരിക്കും.
കടുവയെ കാണാൻ നിയന്ത്രണമുണ്ടാകും. നേപ്പിയർ മ്യൂസിയത്തിലും നാച്യൂറൽ ഹിസ്റ്ററി മ്യൂസിയത്തിലും ഒരേസമയം 25 പേരെയും ആർട്ട് ഗാലറിയിൽ 20 ആളുകളെയും പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കർശന പരിശോധനയുണ്ടാകും.