ddd

മുരുക്കുംപുഴ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ ഈ വർഷത്തെ പ്രധാന പ്രോജക്ടായി നടത്തുന്ന അന്നം സുകൃതം പദ്ധതി മുരുക്കുംപുഴ ലയൺസ് ക്ലബ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയും ആർ.സി.സിയിലേയും രോഗികൾക്കും കൂട്ടിരിപ്പുകാരുമായ 400ഓളം പേർക്ക് ഉച്ചഭക്ഷണം നൽകികൊണ്ട് നടപ്പിലാക്കി. പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡ്വൈസർ എം.ജെ.എഫ് ഏ.കെ. ഷാനവാസ്‌ നിർവഹിച്ചു. ഡിസ്ട്രിക്ട് ചെയർമാൻ അജയ് ചന്ദ്ര, എൻ.വി.ആർ പിള്ള, സത്യശീലൻ, ഗിരി, പദ്മകുമാർ, രാജേഷ് എന്നിവർ നേതൃത്വം നൽകി.