തിരുവനന്തപുരം: ശ്രീകാര്യം - ചെല്ലമംഗലം ജനതാ റസിഡന്റ്സ് അസോസിയേഷൻ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അസോസിയേഷനിലെ അദ്ധ്യാപകരെയും എസ്.എസ്.എൽ.സിയിലും പ്ലസു ടുവിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും പി.ജി എം.എസ് ജനറൽ സർജറി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. പൂജ എസ്. നായരെയും ആദരിച്ചു. ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. ജിത എസ്.ആർ. ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസി‌ഡന്റ് കെ.ജി. ബാബു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, ട്രഷറർ എം. അംബിക, ജയകുമാർ, റോസ് ചന്ദ്രൻ, ബി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.