മലയിൻകീഴ്: നെയ്യാറ്റിൻകര ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ആധുനിക സമൂഹത്തിൽ നേരിടുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച നിയമ ബോധവത്കരണ ക്ലാസ് നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം ഒ.ജി. ബിന്ദു സ്വാഗതം പറഞ്ഞു. അഡ്വ.തലയൽ പ്രകാശ്, സൽസുധ അസോസിയേഷൻ സെക്രട്ടറി ജി.എസ്. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.