കൊല്ലം: കോൺഗ്രസ് രാജ്യത്തിന് സമ്മാനിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ മോദി സർക്കാർ വിൽപ്പനയ്ക്ക് വയ്ക്കുമ്പോൾ അതിന് കുടപിടിക്കുന്ന നയമാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ പിന്തുടരുന്നതെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എൻ. അഴകേശൻ ആരോപിച്ചു. ഐ.എൻ.ടി.യു.സി ഇരവിപുരം റീജിയണൽ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നേതൃസമ്മേളന പുരോഗതി വിലയിരുത്താൻ എത്തി.
ഇരവിപുരം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഒ.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജി. ജയപ്രകാശ്, എസ്. നാസറുദ്ദീൻ, കോതേത്തു ഭാസുരൻ, കുരീപ്പുഴ വിജയൻ, കെ.എസ്.ഇ.ബി യൂണിയൻ സംസ്ഥാന പ്രസിഡന്റ് വി. വീരേന്ദ്രകുമാർ, റെയിൽവേ യൂണിയൻ ഇന്ത്യൻ ഡിവിഷണൽ പ്രസിഡന്റ് രാജേഷ് രവി, ശങ്കരനാരായണപിള്ള, പള്ളിമുക്ക് എച്ച്. താജുദ്ദീൻ, എസ്. സലാഹുദ്ദീൻ, മണ്ഡലം പ്രസിഡന്റുമാരായ മുനീർ ബാനു, അയത്തിൽ ശ്രീകുമാർ, സുധീർ കൂട്ടുവിള, സുകു കാഞ്ചങ്ങാടു, ഷൺമുഖ സുന്ദരം തുടങ്ങിയവർ സംസാരിച്ചു.