കാട്ടാക്കട: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിന്റെ മാല പൊട്ടിക്കാൻ ശ്രമം. തലക്കോണം ജംഗ്ഷനിൽ ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്സായ ശ്രീലക്ഷ്മിയുടെ മാലയാണ് ബൈക്കിലെത്തിയ ആൾ പൊട്ടിക്കാൻ ശ്രമിച്ചത്. അപ്രതീക്ഷിത ആക്രമണത്തിൽ ശ്രീലക്ഷ്മി വെട്ടിത്തിരിഞ്ഞതോടെ ഹെൽമറ്റിൽ മാല ഉടക്കിയത് കാരണം മാല നഷ്ടപ്പെട്ടില്ല. തുടർന്ന് ആളുകൾ ഓടിക്കൂടിയതോടെ മാല പൊട്ടിക്കാൻ ശ്രമിച്ചയാൾ രക്ഷപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.