raja

തിരുവനന്തപുരം: വർദ്ധിപ്പിച്ച പത്രപ്രവർത്തക പെൻഷൻ അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ നൽകിയിരുന്ന ഫെസ്റ്റിവൽ അലവൻസും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസ് ക്ലബ് ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ശക്തിധരൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് കെ. ജനാർദ്ദനനൻ നായർ, ജനറൽ സെക്രട്ടറി കെ.എച്ച്.എം അഷറഫ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പ്രസിഡന്റ് കെ.പി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എസ്. രാജശേഖരൻപിള്ള വാർഷിക റിപ്പോർട്ടും ട്രഷറർ എൻ. ശങ്കരൻകുട്ടി കണക്കും അവതരിപ്പിച്ചു. സംഘടനയുടെ പുതിയ ജില്ലാ ഭാരവാഹികളായി കെ.പി. രവീന്ദ്രനാഥ് (പ്രസിഡന്റ് ), എസ്. രാജശേഖരൻപിള്ള (സെക്രട്ടറി), എൻ.ശങ്കരൻ കുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 2020ലെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാഡമി പുരസ്കാരം നൽകി ആദരിച്ച യൂണിയൻ മെമ്പർ കെ.ആർ. മല്ലികയെ സമ്മേളനത്തിൽ ആദരിച്ചു.