മലയിൻകീഴ്: എഫ്.എസ്.ഇ.ടി.ഒ മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുവിദ്യാലയ ശുചീകരണം മലയിൻകീഴ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്ബാബു, വാർഡ് അംഗം ഷാജി, പി.ടി.എ പ്രസിഡന്റ് എം. അനിൽകുമാർ, അരുൺ ഗോപി, ഫെസ്റ്റോ മേഖല സെക്രട്ടറി എം. സുരേഷ് ബാബു, പഞ്ചായത്ത് കമ്മിറ്റി കൺവീനർ എ. അശോക്, ചെയർമാൻ എ.എസ്. ഷിബു എന്നിവർ പങ്കെടുത്തു. കൊവിഡ് സാമഗ്രികൾ പി.ടി.എ പ്രസിഡന്റ് എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. മലയിൻകീഴ് ഗേൾസ് ഹയർസെൻഡറി സ്‌കൂളിൽ നടന്ന ശുചീകരണ പരിപാടി മലയിൻകീഴ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധ സാമഗ്രികൾ ഹെഡ്മിസ്ട്രസ് ലീന ഏറ്റുവാങ്ങി.