ആര്യനാട്: കാണാതായ വൃദ്ധയുടെ മൃതദേഹം കരമനയാറിന്റെ തീരത്ത് കണ്ടെത്തി. ആര്യനാട് മീനാങ്കൽ ഇരിഞ്ചൽ കോളനിയിൽ സന്ധ്യാ ഭവനിൽ ദേവകിയുടെ (75) മൃതദേഹമാണ് ഇന്നലെ രാവിലെ ആര്യനാട് തോളൂർ കരമനയാറിന്റെ കടവിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മരുന്ന് വാങ്ങാനായി പോയിട്ട് സന്ധ്യ കഴിഞ്ഞിട്ടും ദേവകിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ആര്യനാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ നാട്ടുകാരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആര്യനാട് പൊലീസിനെ വിവരം അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.