1

ബാലരാമപുരം: ബൈക്കിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെടിവച്ചാൻകോവിൽ ചാത്തലംപാട്ട് കോണം ആതിര നിവാസിൽ ആർ. ബിന്ദുവാണ് (46) മരിച്ചത്. വെടിവച്ചാൻകോവിലിന് സമീപമുള്ള വിനോദ് ഗാർഡൻസിലെ ജീവനക്കാരിയായിരുന്നു. കഴിഞ്ഞ 22ന് എൻ.എച്ച് റോഡിൽ വെടിവച്ചാൻകോവിലിന് സമീപം വച്ച് ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. ചെടി വാങ്ങാനെത്തിയ ആളിന് റോഡിന് മറുവശത്ത് ചെടികൾ കൊണ്ട് എത്തിച്ച ശേഷം തിരികെ മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഭർത്താവ്: എൻ. വിജയൻ. മക്കൾ: ആതിര വി.ബി, വിഷ്ണു വി.ബി. മരുമകൻ: അരുൺ.ബി. സഞ്ചയനം: 28 ന് രാവിലെ 10ന്.