niyamasabha

തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് താത്കാലികമായി നിറുത്തിവച്ച നിയമസഭാസമ്മേളനം ഇന്നു മുതൽ പുനരാരംഭിക്കും. കയർത്തൊഴിലാളി ക്ഷേമനിധി ബില്ലും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ സുഗമമാക്കൽ ബില്ലുമടക്കം നാല് ബില്ലുകൾ ഇന്ന് സഭ പാസാക്കും. 20നും 21നും നടക്കേണ്ട സമ്മേളനം ഒഴിവാക്കിയ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ പരിഗണിക്കേണ്ടിയിരുന്ന ബില്ലുകൾ വ്യാഴം, വെള്ളി ദിവസങ്ങൽ പരിഗണിക്കും.