p

തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ വനിതാ ശിശു വികസന ഡയറക്ടറുടെ ചുമതലയുള്ള ടി.വി അനുപമ വിളിച്ചുവരുത്തി വിശദീകരണം തേടി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണിത്. റിപ്പോർട്ട് ഉടൻ മന്ത്രി വീണാ ജോർജിന് സമർപ്പിക്കും. നിയമപരമായ കാര്യങ്ങൾ മാത്രമാണ് ശിശുക്ഷേമ സമിതി ചെയ്തതെന്ന് ഷിജുഖാൻ വിശദീകരിച്ചു. വിഷയത്തിൽ വിശദീകരണം നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും ഷിജുഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വ്യാജരേഖകളുണ്ടാക്കി താൻ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന് പരാതിപ്പെട്ടിട്ടും അത് വകവയ്ക്കാതെ ദത്ത് നടപടികൾ ബോധപൂർവം വേഗത്തിലാക്കി എന്നാണ് ശിശുക്ഷേമ സമിതിക്കെതിരായ കുഞ്ഞിന്രെ അമ്മ അനുപമയുടെ പരാതി. സി.പി.എം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമായ തന്റെ അച്ഛൻ പി.എസ്.ജയചന്ദ്രന്റെ ആവശ്യപ്രകാരം ഷിജുഖാൻ ഇടപെട്ടാണ് ദത്ത് നടപടി വേഗത്തിലാക്കിയതെന്നും അനുപമ ആരോപിക്കുന്നു.

 ഷിജുഖാനെതിരെ നടപടി, ചർച്ച തുടങ്ങി

സംഭവത്തിൽ ഷിജുഖാനെതിരെ നടപടിയെടുത്ത് താത്കാലിക പരിഹാരം കാണാൻ സി.പി.എം ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് സൂചന. പാർട്ടിയിൽ തരംതാഴ്ത്തിയേക്കും. ലോക്കൽ കമ്മിറ്റിയംഗമായ അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെയും നടപടി എടുക്കുന്നതിനെക്കുറിച്ച് പാർട്ടി ആലോചിക്കുന്നുണ്ട്.

അ​നു​പ​മ​യു​ടെ​ ​അ​മ്മ​ ​ഉ​ൾ​പ്പ​ടെ അ​ഞ്ചു​പേ​ർ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​തേ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ന​ധി​കൃ​ത​മാ​യി​ ​കു​ഞ്ഞി​നെ​ ​ദ​ത്തു​ ​ന​ൽ​കി​യെ​ന്ന​ ​കേ​സി​ൽ​ ​പ​രാ​തി​ക്കാ​രി​യാ​യ​ ​അ​നു​പ​മ​യു​ടെ​ ​അ​മ്മ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ചു​പേ​ർ​ ​ജി​ല്ലാ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​ന​ൽ​കി.​ ​അ​നു​പ​മ​യു​ടെ​ ​അ​മ്മ​ ​സ്‌​മി​ത​ ​ജെ​യിം​സ്,​ ​സ​ഹോ​ദ​രി​ ​അ​ഞ്ജു,​ ​അ​ഞ്ജു​വി​ന്റെ​ ​ഭ​ർ​ത്താ​വ് ​അ​രു​ൺ,​ ​അ​നു​പ​മ​യു​ടെ​ ​പി​താ​വ് ​പി.​എ​സ്.​ജ​യ​ച​ന്ദ്ര​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​ര​മേ​ശ​ൻ,​ ​മു​ൻ​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​രാ​ണ് ​ജാ​മ്യാ​പേ​ക്ഷ​ ​ന​ൽ​കി​യ​ത്.​ ​ഹ​ർ​ജി​ ​ഈ​ ​മാ​സം​ 28​ന് ​കോ​ട​തി​ ​പ​രി​ഗ​ണി​ക്കും.

പേ​രൂ​ർ​ക്ക​ട​ ​പൊ​ലീ​സ് ​പി​താ​വ് ​ജ​യ​ച​ന്ദ്ര​ന​ട​ക്കം​ ​ആ​റു​പേ​രെ​ ​പ്ര​തി​യാ​ക്കി​യാ​ണ് ​കേ​സ് ​എ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ജ​യ​ച​ന്ദ്ര​ൻ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​ഹ​ർ​ജി​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​അ​നു​പ​മ​യു​ടെ​ ​അ​നു​മ​തി​യോ​ടെ​യാ​ണ് ​കു​ഞ്ഞി​നെ​ ​ശി​ശു​ക്ഷേ​മ​ ​സ​മി​തി​ക്ക് ​കൈ​മാ​റി​യ​ത് ​എ​ന്നാ​ണ് ​ജാ​മ്യ​ ​ഹ​ർ​ജി​യി​ലെ​ ​പ്ര​ധാ​ന​ ​വാ​ദം.​ ​മാ​ത്ര​മ​ല്ല​ ​സ​ഹോ​ദ​രി​ ​അ​ഞ്ജു​വി​ന്റെ​ ​ക​ല്യാ​ണം​ ​ന​ട​ന്ന​ത് ​കു​ഞ്ഞി​നെ​ ​കൈ​മാ​റി​യ​ ​ശേ​ഷ​മാ​ണ്.​ ​വി​വാ​ഹ​ത്തി​ൽ​ ​അ​നു​പ​മ​ ​വ​ള​രെ​ ​സ​ന്തോ​ഷ​വ​തി​യാ​യി​ ​പ​ങ്കെ​ടു​ത്ത​തി​ന് ​തെ​ളി​വു​ണ്ട്.​ ​അ​നു​പ​മ​യെ​ ​വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു​ ​എ​ന്ന​ ​വാ​ദം​ ​ശ​രി​യ​ല്ല.

അ​നു​പ​മ​യും​ ​അ​ജി​ത്തും​ ​ഭാ​ര്യാ​ ​ഭ​ർ​ത്താ​ക്ക​ന്മാ​രാ​യി​രു​ന്നി​ല്ല.​ ​ലീ​വിം​ഗ് ​ടു​ഗെ​ദ​ർ​ ​ആ​യി​രു​ന്നു.​ ​അ​ജി​ത്തി​ന്റെ​ ​ആ​ദ്യ​ ​വി​വാ​ഹ​ ​മോ​ച​നം​ ​ക​ഴി​ഞ്ഞ് ​ഇ​വ​ർ​ ​ഒ​ന്നി​ച്ച​ ​ശേ​ഷ​മാ​ണ് ​കു​ഞ്ഞി​ന്റെ​ ​ആ​വ​ശ്യ​വു​മാ​യി​ ​രം​ഗ​ത്ത് ​വ​ന്ന​ത്.​ ​കു​ഞ്ഞി​നെ​ ​കൈ​മാ​റി​ ​ആ​റു​മാ​സം​ ​ക​ഴി​ഞ്ഞാ​ണ് ​അ​നു​പ​മ​ ​പ​രാ​തി​ ​ഉ​ന്ന​യി​ച്ച​തെ​ന്ന​ ​വാ​ദ​വും​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

​ ​കു​ഞ്ഞി​ന്റെ​ ​ജ​ന​ന​രേ​ഖ​ക​ൾ​ ​ശേ​ഖ​രി​ച്ചു
അ​നു​പ​മ​യു​ടെ​ ​കു​ഞ്ഞി​ന്റെ​ ​ജ​ന​ന​രേ​ഖ​ക​ൾ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​പ്ര​സ​വം​ ​ന​ട​ന്ന​ ​കാ​ട്ടാ​ക്ക​ട​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്നും​ ​കാ​ട്ടാ​ക്ക​ട​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ന്നു​മാ​ണ് ​രേ​ഖ​ക​ൾ​ ​ശേ​ഖ​രി​ച്ച​ത്.​ ​ശി​ശു​ക്ഷേ​മ​ ​സ​മി​തി​യി​ൽ​ ​നി​ന്നും​ ​സെ​ൻ​ട്ര​ൽ​ ​അ​ഡോ​പ്ഷ​ൻ​ ​റി​സോ​ഴ്സ് ​അ​തോ​റി​ട്ടി​യി​ൽ​ ​നി​ന്നും​ ​പൊ​ലീ​സ് ​വി​വ​ര​ങ്ങ​ൾ​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​ഇ​വ​ ​അ​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ല​ഭി​ക്കു​മെ​ന്ന് ​പേ​രൂ​ർ​ക്ക​ട​ ​സി.​ഐ​ ​സ​ജി​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ശി​ശു​ക്ഷേ​മ​ ​സ​മി​തി​യി​ൽ​ ​കു​ഞ്ഞി​നെ​ ​ല​ഭി​ച്ച​തി​ന്റെ​ ​രേ​ഖ​ക​ൾ​ ​പൊ​ലീ​സ് ​നേ​ത്തെ​ ​ശേ​ഖ​രി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ദ​ത്ത് ​ന​ൽ​കി​യ​തി​ന്റെ​ ​രേ​ഖ​ക​ൾ​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​അ​നു​പ​മ​യു​ടെ​ ​വീ​ട്ടു​കാ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ത്തി​ന് ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​തി​നാ​ൽ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​ര​മാ​കും​ ​ഇ​വ​രെ​ ​പൊ​ലീ​സ് ​വി​ളി​പ്പി​ച്ച് ​മൊ​ഴി​യെ​ടു​ക്കു​ക.

സ​ർ​ക്കാ​ർ​ ​ഹ​ർ​ജി
ഇ​ന്ന് ​പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കു​ഞ്ഞി​നെ​ ​ദ​ത്തു​ന​ൽ​കി​യ​ ​സം​ഭ​വം​ ​വി​വാ​ദ​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ദ​ത്ത് ​ന​ട​പ​ടി​ക​ൾ​ ​നി​റു​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ഹ​ർ​ജി​ ​ഇ​ന്ന് ​കു​ടും​ബ​ ​കോ​ട​തി​ ​പ​രി​ഗ​ണി​ക്കും.​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് ​കു​ഞ്ഞി​നെ​ ​ദ​ത്ത് ​ന​ൽ​കി​യ​ത്.​ ​നി​രീ​ക്ഷ​ണ​ ​കാ​ല​വ​ധി​ ​ക​ഴി​ഞ്ഞ​തി​നാ​ൽ​ ​കു​ഞ്ഞി​ന്റെ​ ​അ​വ​കാ​ശ​വും​ ​സം​ര​ക്ഷ​ണ​വും​ ​ദ​ത്തെ​ടു​ത്ത​വ​ർ​ക്ക് ​നി​യ​മ​പ​ര​മാ​യി​ ​ല​ഭി​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​യി​ൽ​ ​കോ​ട​തി​ ​ഇ​ന്ന് ​വി​ധി​ ​പ​റ​യാ​നി​രി​ക്കെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​ഹ​ർ​ജി​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​വ​ഞ്ചി​യൂ​ർ​ ​കു​ടും​ബ​ ​കോ​ട​തി​യാ​ണ് ​കേ​സ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.
കു​ഞ്ഞി​ന് ​അ​വ​കാ​ശ​വാ​ദ​വു​മാ​യി​ ​മാ​താ​പി​താ​ക്ക​ളാ​യ​ ​അ​നു​പ​മ​യും​ ​അ​ജി​ത്തും​ ​ന​ൽ​കി​യ​ ​പ​രാ​തി​ക​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​കു​ന്ന​ത് ​വ​രെ​ ​കോ​ട​തി​ ​ദ​ത്ത് ​ന​ൽ​കു​ന്ന​ ​കേ​സി​ൽ​ ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​ഹ​ർ​ജി​യി​ലെ​ ​ആ​വ​ശ്യം.​ ​എ​ന്നാ​ൽ​ ​കോ​ട​തി​ ​വി​ധി​ ​പ​റ​യു​ന്ന​ത് ​വ​രെ​ ​കു​ട്ടി​യു​ടെ​ ​സം​ര​ക്ഷ​ണ​ ​ചു​മ​ത​ല​ ​ആ​ന്ധ്രാ​ ​സ്വ​ദേ​ശി​ക​ൾ​ക്ക് ​ആ​യി​രി​ക്കും.