നെടുമങ്ങാട്: എ.ഐ.വൈ.എഫ് അരുവിക്കര മേഖല കൺവെൻഷൻ അരുവിക്കര മോഡൽ കോളേജിൽ ജില്ലാ സെക്രട്ടറി ആർ.എസ്.ജയൻ ഉദ്ഘാടനം ചെയ്തു. കടമ്പനാട് വാർഡ് മെമ്പർ എൽ.ജി. അജേഷിന്റെ അദ്ധ്യക്ഷതയിൽ ലുക്കുമാനുൽ ഹക്കീം സ്വാഗതം പറഞ്ഞു.സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അരുവിക്കര വിജയൻ നായർ, ലോക്കൽ സെക്രട്ടറി എസ്.എ റഹീം, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കളത്തറ മധു, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പുരുത്തിപാറ ഷിജു, എൻ. ബാലചന്ദ്രൻ നായർ, ബിജോയ്‌, കാച്ചാണി ബിനു, വിശ്വനാഥൻ, ഇ.എം. റഹീം, എൻ.എസ്. സജീർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്റ് - അജീഷ്, സെക്രട്ടറി - സജീർ, വൈസ് പ്രസിഡന്റ് - എം.എസ് സുജിത്, സുനിൽ രാജ്, ജോയിന്റ് സെക്രട്ടറിമാർ - അരുൺ, വി.പി ശരത്ത് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.