ചേരപ്പള്ളി: സി.പി.എം ആര്യനാട് ലോക്കൽ സമ്മേളനം ഇന്ന് ആര്യനാട് താന്നിമൂട് പാരീഷ് ഹാളിൽ നടക്കും. രാവിലെ 9.15ന് രക്തസാക്ഷിമണ്ഡപത്തിൽ പു‌ഷ്‌പാർച്ചന, പതാക ഉയർത്തൽ. 9.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ, ജില്ലാകമ്മിറ്റി അംഗം വി.കെ. മധു, വിതുര ഏരിയാ സെക്രട്ടറി അഡ്വ.എൻ. ഷൗക്കത്തലി, സ്വാഗതസംഘം ചെയർമാൻ റജി, കൺവീനർ ബി. അശോകൻ എന്നിവർ സംസാരിക്കും.