തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ പ്രൊഫ.കെ.എം. ഡാനിയലിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഒാൺലൈൻ സമ്മേളനം പ്രമുഖ നിരൂപകൻ പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്‌തു. അക്കാഡമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി റീജിയണൽ സെക്രട്ടറി എസ്.പി. മഹാലിംഗേശ്വർ, അക്കാഡമി ഉപദേശക സമിതി അംഗം, ഡോ. അജയപുരം ജ്യോതിഷ് കുമാർ, സുഭാഷ് ജോൺ മാത്യു, ഡോ. എഴുമറ്റൂർ രാജരാജവർമ്മ, ഡോ. സാബു കോട്ടുക്കൽ, ഡോ.സി. ഉദയകല, ഡോ. ജോബിൻ ചാമക്കാല എന്നിവരും സംസാരിച്ചു.