pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ഭൂതപ്പാണ്ടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടികാരക്കോണം തോമയാർ സ്വദേശി അയ്യപ്പന്റെ മകൻ കുമാറിനെയാണ് (33) പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശപ്രകാരം എസ്.ഐ ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കുമാർ വീട്ടിൽ നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്ന് 67 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും,1,91,000 രൂപയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.