prithviraj

തിരുവനന്തപുരം: കണ്ടെത്തലുകളും വസ്തുതകളും എന്തുമാകട്ടെ 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യണമെന്ന് നടൻ പൃഥ്വിരാജ്. ഇത്രയും വർഷം പഴക്കമുള്ള ഡാം പ്രവർത്തിപ്പിക്കാൻ ന്യായങ്ങളൊന്നുമില്ലെന്ന് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എഴുതിയ കുറിപ്പിൽ നടൻ പറഞ്ഞു. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾക്കപ്പുറം ശരിയായ കാര്യം ചെയ്യണം. നമുക്ക് ഭരണകൂടത്തെ വിശ്വസത്തിലെടുക്കാനേ കഴിയൂ. ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേയെന്ന് നമുക്ക് പ്രാർത്ഥിക്കാം. '40 ലക്ഷം ജീവനുകൾക്ക് വേണ്ടി ' എന്ന അടിക്കുറിപ്പുള്ള, ചുറ്റും വെള്ളം നിറഞ്ഞ കേരളത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം നടൻ പങ്കുവച്ചിട്ടുണ്ട്.