തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 8538 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 79,100 സാമ്പിളുകൾ പരിശോധിച്ചു. 10.79 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 71 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തതുകാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 211 മരണങ്ങളും, കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 81 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.