തിരുവനന്തപുരം:സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളടക്കമുള്ള കലാലയങ്ങളിലെ ക്ളാസുകൾ ഇന്ന് മുതൽ പൂർണ്ണമായും ആരംഭിക്കും. നേരത്തെ ക്ലാസുകൾ ആരംഭിച്ച അവസാന
വർഷക്കാർക്കും ഇന്ന് മുതൽ ക്‌ളാസുണ്ടാകും.
അവസാന വർഷം ഒഴികെയുള്ള ക്ലാസ്സുകൾ ഒന്നേ കാൽ വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആരംഭിക്കുന്നത്. പതിനെട്ട് വയസ്സ് തികയാത്തതുകൊണ്ട് വാക്‌സിനെടുക്കാൻ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ളാസിൽ പ്രവേശിപ്പിക്കണം. വിമുഖത മൂലം വാക്‌സിനെടുക്കാത്ത അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പ്രവേശിപ്പിക്കേണ്ടതില്ലെന്നും, എന്തെങ്കിലും രോഗമുള്ളവരും, ഭിന്നശേഷിക്കാരും ആദ്യ രണ്ടാഴ്‌ച ക്യാമ്പസുകളിൽ വരാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.