തിരുവനന്തപുരം : തുടർച്ചയായ അഞ്ചാംനാളിലും പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ധനവില കൂട്ടി. പെട്രോൾ വില പാറശാലയിൽ 110.06 ആയി. ഡീസലിന് വില 103.72 രൂപയായി
തിരുവനന്തപുരത്ത് പെട്രോൾ വില 35 പൈസ വർദ്ധിച്ച് 109.84 രൂപയായി. 37 പൈസ ഉയർന്ന് 103.51 രൂപയാണ് ഡീസലിന്. അഞ്ചുദിവസത്തിനിടെ പെട്രോളിന് 1.75 രൂപയും ഡീസലിന് 1.84 രൂപയും കൂട്ടി. ഈ മാസം പെട്രോളിന് കൂടിയത് 5.96 രൂപ; ഡീസലിന് 6.8 രൂപ.