തിരുവനന്തപുരം: നികുതി തട്ടിപ്പിൽ പ്രതികളെ പിടിക്കാതിരിക്കാൻ സി.പി.എം നേതാക്കൾ പൊലീസിൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ് പറഞ്ഞു. വീട്ടുകരം കട്ടെടുത്തവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് മുന്നിൽ ബി.ജെ.പി കഴക്കൂട്ടം മണ്ഡലം സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, സംസ്ഥാന കൗൺസിൽ അംഗം പോങ്ങുംമൂട് വിക്രമൻ, മലയിൻകീഴ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.