തിരുവനന്തപുരം: വീട്ടുകരം വെട്ടിപ്പിൽ ആരോപണ വിധേയരായ ജീവനക്കാരെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഇന്ന് ഉപവാസമിരിക്കും. ഇന്ന് രാവിലെ 9 മുതൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തുന്ന സമരം ഉമ്മൻ‌ചാണ്ടി ഉദ്‌ഘാടനം ചെയ്യും.