കിളിമാനൂർ:തട്ടത്തുമല ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവിൽ ഓഡിറ്റോറിയവും ഡൈനിംഗ് ഹാളും നിർമ്മിക്കും.നിർമ്മാണോദ്ഘാടനത്തിന്റെ ഭാഗമായ ശിലാഫലക അനാച്ഛാദനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി, ജില്ലാപഞ്ചായത്തംഗം ഗിരികൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ,ജനപ്രതിനിധികളായ എ.ഷീല,എസ്.സിബി,ജി .എൽ.അജീഷ്, ദീപ,പി.ഹരീഷ്,ജോണി,ശ്യാംനാഥ്,ദീപ്തി, ഷീജ,ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വി.ആരോമൽ സാബു,പി.ടി.എ പ്രസിഡന്റ് എസ്.യഹിയ, സി.പി.എം ഏരിയാ സെക്രട്ടറി എസ്.ജയചന്ദ്രൻ,എം.എം.റാഫി,വല്ലൂർ രാജീവ്,പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ബിന്ദു,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ ഓർഡിനേറ്റർ എസ്.ജവാദ് തുടങ്ങിയവർ സംസാരിച്ചു.പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ സ്വാഗതവും ഹരീഷ് ശങ്കർ നന്ദിയും പറഞ്ഞു.