കിളിമാനൂർ: കടലുകാണി ക്ഷേത്രത്തിലും സമീപത്തെ കാവുകളിലും മോഷണം നടത്തിയവരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാമനാപുരം ആനാകുടി പൂപ്പുറം ചാലുവിളവീട്ടിൽ തോമസ് (55), ആനാകുടി, തോട്ടിൻകര തടത്തരികത്ത് പുത്തൻവീട്ടിൽ ബിജു (35) എന്നിവരാണ് പിടിയിലായത്.

രണ്ടാഴ്ച മുമ്പ് കടലുകാണി ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ വിളക്കുകൾ,​ ഓട്ടുപാത്രങ്ങൾ,​ സ്വർണപ്പൊട്ടുകൾ,​ഓഫീസ് മേശയിൽ ഉണ്ടായിരുന്ന 7000 രൂപ, കാണിക്കവഞ്ചിയിലുണ്ടായിരുന്ന നാണയങ്ങൾ എന്നിവയാണ് നഷ്ടമായത്. ക്ഷേത്രം ഭാരവാഹികളുടെ പരാതിയെ തുടർന്ന് പൊലീസ് സി.സി.ടിവി കാമറകളും ആക്രിവ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

തൊണ്ടിമുതലുകൾ കാരേറ്റുള്ള ആക്രിക്കടയിൽ നിന്ന് കണ്ടെടുത്തു. ആറ്റിങ്ങൽ ഡി വൈ.എസ്.പി ഡി.എസ് സുനീഷ് ബാബുവിന്റെ നേത‍ൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജ്, എസ്. ഐമാരായ വിജിത് കെ. നായർ, സവാദ് ഖാൻ, നാഹിറുദ്ദീൻ, സീനിയർ സി.പി.ഒമാരായ പ്രദീപ്, മഹേഷ്, ഷിജു, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.