adoor

കിളിമാനൂർ:വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് നടത്തിയ പ്രതിഭാ സംഗമം അടൂർ പ്രകാശ്.എം.പി ഉദ്ഘാടനം ചെയ്തു. പഠനസഹായ വിതരണം കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് നിർവഹിച്ചു. മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി എൻ.ഹരികൃഷ്ണൻ സ്വാഗതവും തങ്കപ്പൻപിള്ള നന്ദിയും പറഞ്ഞു.വാർഡ് അംഗങ്ങളായ വി.ഉഷാകുമാരി,കൊട്ടറ മോഹൻ കുമാർ,ഫ്രാക് ജനറൽ സെക്രട്ടറി ടി.ചന്ദ്രബാബു, ട്രഷറർ ജി.ചന്ദ്രബാബു എന്നിവർ സംസാരിച്ചു.