വെമ്പായം:കേരള യൂണിവേഴ്സിറ്റി എം.എ അറബിക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം പനയമുട്ടം സ്വദേശിയും യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനിയുമായ സുമയ്യബീവി എസിനെ കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ നൽകി. ക്യാഷ് അവാർഡ് സംസ്ഥാന വനിതാ ചെയർപേഴ്സൺ സംഗീത റോബർട്ട് നൽകി. സംസ്ഥാന നേതാക്കളായ എസ്. നിഹാസ്,ലൈലാ ബീവി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അൻസാർ ചിതറ,ഷഫീർ ഖാസിമി,എ .അൻസാരി, ജാബിർ പനവൂർ, അബ്ദുൽ കലാം എന്നിവർ സംബന്ധിച്ചു.