mani

വെഞ്ഞാറമൂട്:ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വാമനപുരം എക്സൈസ് റേഞ്ച് ഓഫീസ്,വിമുക്തി ലഹരി വർജ്ജന മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മാണിക്കൽ പഞ്ചായത്തിലെ റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. മഞ്ചാടിമൂട് ജംഗ്ഷനിൽ നിന്നാരംഭിച്ച ബോധവത്കരണ ബൈക്ക് റാലി മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലേഖാകുമാരി ഫ്ലാഗ് ഒാഫ് ചെയ്തു. തുടർന്ന് പിരപ്പൻകോട് എൽ.പി.സ്കൂളിൽ നടന്ന സമ്മേളനം മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം കെ.അനി അദ്ധ്യക്ഷത വഹിച്ചു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.നന്ദു,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് കുമാർ,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ.സുരൂപ്,എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാർ,പ്രിവന്റീവ് ഓഫീസർ പി.ഡി.പ്രസാദ്,വി .അനിൽകുമാർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ മുരളീധരൻ നായർ,രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.