വർക്കല:സംസ്ഥാന ലൈബ്രററി കൗൺസിലിന്റെ സ്കൂൾ ഒരുക്കൽ പദ്ധതിയുടെ ഭാഗമായി പേരേറ്റിൽ ശ്രീജ്ഞാനോദയസംഘം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മൂങ്ങോട് സെന്റ്സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ ശുചീകരണവും ക്ലാസ് മുറികൾ ഒരുക്കലും നടന്നു.ഹെഡ്മിസ്ട്രസ് ഷീബ,പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ,പൂർവവിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ഗ്രന്ഥശാലാ പ്രസിഡന്റ് ആർ.സുഭാഷ്,സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ്,ലൈബ്രറേറിയന്മാരായ ആനിപവിത്രൻ, കാവ്യഉണ്ണി,അക്ഷരസേന അംഗങ്ങളായ സലീന.സി.പി,ഷാജി,പ്രതാപൻ,വാർഡ്മെമ്പർ ആർ.എസ്.സത്യപാൽ തുടങ്ങിയവർ നേതൃത്വം നൽകി.മൂങ്ങോട് ഇടവക വികാരി ഫാദർ ആന്റണി ശുചീകരണ പരിപാടികളിൽ പങ്കെടുത്തവരെ ആശിർവദിച്ചു.