k-rajan

തിരുവനന്തപുരം : സംസ്ഥാനത്ത് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർദ്ധനവും നടപടിക്രമങ്ങളിലെ താമസവും മൂലം തീർപ്പാക്കാൻ കാലതാമസം നേരിടുന്നുണ്ടെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. പ്രശ്നപരിഹാരത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് റവന്യുഡിവിഷനൽ ഓഫിസുകളിൽ ഏഴ് ജീവനക്കാരെ അധികമായി നിയമിക്കുന്നതിന് കളക്ടർമാർക്ക് നിർദ്ദേശം നൽകി. നടപടികൾ ഓൺലൈനാക്കുന്നതിന് നടപടി സ്വീകരിച്ചു. അപേക്ഷകളുടെ പുരോഗതി വിലയിരുത്താൻ ലാൻഡ് റവന്യൂ കമ്മിഷണറുടെ നേതൃത്വത്തിൽ എല്ലാ റവന്യൂ ഡിവിഷൻ ഓഫിസർമാരുടെയും യോഗം നടത്തുന്നുണ്ട്.