k-rajan

തിരുവനന്തപുരം : സർക്കാർ ഭൂമി അനധികൃതമായി വ്യാജരേഖകൾ ചമച്ച് കൈമാറിയതുമായി ബന്ധപ്പെട്ട് ഹാരിസൺസ് മലയാളം ലിമിറ്റഡിനെതിരെയുള്ള കേസ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഗണനയിലാണെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. വിഷൻ ആൻഡ് മിഷൻ 2021- 26 പദ്ധതിയുടെ ഭാഗമായി എം.എൽ.എമാരുടെ നിവേദനങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതിനും സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിനും റവന്യൂ അസംബ്ലി സംവിധാനവും ഇതിന്റെ ഭാഗമായി പരാതിയുടെ പുരോഗതി വിലയിരുത്താൻ ഡാഷ് ബോർഡും രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് നേരിട്ട് റവന്യൂ അസംബ്ലിയിൽ പരാതി നൽകാൻ സാധിക്കില്ല.