behra

തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കാൻ മുൻ ഡി.ജി.പി ലോക്‌‌നാഥ് ബെഹ്‌റ യാതൊരു നിർദ്ദേശവും പുരാവസ്തുവകുപ്പിന് നൽകിയിരുന്നില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ദ ആന്റിക്വിറ്റിസ് ആൻഡ് ആർട്ട് ട്രഷേഴ്സ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുരാവസ്തുക്കൾ കൈവശം വയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും സാധിക്കും. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഇടപെടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.