students

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കിയതിന് ശേഷം ഈ അക്കാഡമിക്ക് വർഷവും മതിയായ കുട്ടികളില്ലാത്ത 108 സ്കൂളുകൾ സംസ്ഥാനത്തുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. 10ൽ താഴെ കുട്ടികളുള്ള 12 എൽ.പി സ്കൂളുകളും എൽ.പി മുതൽ യു.പി വരെ 20ൽ താഴെ കുട്ടികളുള്ള 18 സ്കൂളുകളും എൽ.പി മുതൽ ഹൈസ്കൂൾ വരെ 50ൽ താഴെ കുട്ടികളുള്ള 10സ്കൂളുകളും ഹൈസ്കൂൾ വിഭാഗത്തിൽ മാത്രം 25ൽ താഴെ കുട്ടികളുള്ള 68 സ്കൂളുകളുമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.