pwd-rest-house

തിരുവനന്തപുരം: പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി നവംബർ ഒന്ന് മുതൽ ജനങ്ങൾക്ക് പോർട്ടൽ വഴി മുറി ബുക്ക് ചെയ്യാമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ഓൺലൈൻ ബുക്കിംഗ് സൗകര്യം നവംബർ ഒന്നിന് നിലവിൽ വരും. ഉദ്യോഗസ്ഥർക്കള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓൺലൈൻ സംവിധാനം തയ്യാറാക്കുന്നത്. നിലവിൽ ജനങ്ങൾക്ക് ബുക്കിംഗ് സംവിധാനമില്ല.

റസ്റ്റ് ഹൗസുകൾ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി. ആദ്യഘട്ടത്തിൽ 30 റസ്റ്റ് ഹൗസുകളെ നവീകരിക്കും. ഇതിനായി കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. ഭക്ഷണശാലകളും ആരംഭിക്കും. ദീർഘ ദൂരയാത്രക്കാർക്കായി ടോയ്‌ലറ്റുൾപ്പെടെയുള്ള കംഫർട്ട് സ്റ്റേഷനും നിർമ്മിക്കും.

ടൂറിസ്റ്റുളെ ലക്ഷ്യമിട്ട് റസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും സജ്ജമാക്കുന്നുണ്ട്. മലമ്പുഴ, ചെറുതുരുത്തി ഗസ്റ്റ് ഹൗസുകൾ, എറണാകുളം യാത്രി നിവാസ് എന്നിവിടങ്ങളിലെ ബുക്കിംഗ് വിനോദ സഞ്ചാരികൾക്ക് നേരിട്ട് ഓൺലൈനിൽ നടത്താനുള്ള സാദ്ധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.