janaha

കാട്ടാക്കട:വിമുക്തി മിഷൻ കള്ളിക്കാട് യുവധാര സാംസ്കാരിക സമിതിയുമായി സഹകരിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിക്ക് മൈലോട്ടു മൂഴിജനതാ ഗ്രന്ഥശാലയിൽ നൽകിയ സ്വീകരണ സദസ് ബ്ലോക്ക് പഞ്ചായത്തംഗംസി.വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ.അലക്സ് റോയ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം അജിത.കെ.ആർ, മുൻ ഗ്രാമ പഞ്ചായത്തംഗം വി.ശ്രീകണ്ഠൻ, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്.അനിക്കുട്ടൻ,കെ.ജയപ്രസാദ്,എ.വിജയകുമാരൻ നായർ,ബിന്ദു ജോയ്,എം.സുരേഷ് കുമാർ,ജെ.ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.