തിരുവനന്തപുരം:കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോടും ഫീൽഡ് ജീവനക്കാരോടുമുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (കെ.ഇ.ഇ.സി) സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച പഞ്ചദിനസത്യാഗ്രഹം സംഘടനാ രക്ഷാധികാരിയും കെ.പി.സി.സി പ്രചാരണവിഭാഗം ചെയർമാനുമായ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.
പകൽ സ്വകാര്യവത്കരണത്തെ എതിർക്കുകയും രാത്രി അതിനെ അനുകൂലിക്കുകയും ചെയ്യുന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം.കേന്ദ്രസർക്കാരും കേരളസർക്കാരും തമ്മിലുള്ള അന്തർധാര സജ്ജീവമാണ്.തൊഴിലാളികളുടെ ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ മുടങ്ങിയ ഡി.എ ഉടൻ അനുവദിക്കണമെന്നും സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കെ.ഇ.ഇ.സി പ്രസിഡന്റ് കെ.പി.ധനപാലൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ,ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി, കെ.ഇ.ഇ.സി ഭാരവാഹികളായ വി. സുധീർകുമാർ,അഡ്വ.സിബികുട്ടി ഫ്രാൻസിസ്, കഴിവൂർ സുരേഷ്,ബി.ശ്രീകുമാർ,എം.നസീർ, ആർ. അജിത്കുമാർ,എം.പി. നസീർ, സി.എസ്. സജീവ്, സി.എസ്.യമുന, പി.വി. കാർമലസ്,എ.സലിം,ആർ. ബിജു, സെബാസ്റ്റ്യൻ,പദ്മകുമാർ,സി.ഷമീം,ബിനോയ്,റോയ് മാത്യു, സി.എം. യൂസഫ്, അനിൽകുമാർ, എം.സി. വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.സമരത്തിന്റെ സമാപനദിനം വൈദ്യുതി മന്ത്രിക്ക് ഭീമഹർജി നൽകും.