വക്കം : കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്തിയെടുക്കുന്നതിന് വീടുകളിൽ പുസ്തകം എത്തിക്കുന്ന വായനാ വസന്തം പദ്ധതി വക്കം സി കൃഷ്ണവിലാസം ഗ്രന്ഥശാലയിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രന്ഥശാല പ്രസിഡന്റ് സി.വി.സുരേന്ദ്രൻ,മൃദുലാ ദർശന് പുസ്തകങ്ങൾ നൽകി നിർവഹിച്ചു.സെക്രട്ടറി എം.സുദർശനൻ,മുൻ സെക്രട്ടറി വി.ശിശുപാലൻ,കമ്മിറ്റി അംഗം ശ്രീകുമാർ, പ്രീതാ ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു.