മലയിൻകീഴ് : പത്രപ്രവർത്തന രംഗത്ത് അറുപത് വർഷം പൂർത്തിയാക്കിയ തലസ്ഥാനത്തെ മുതിർന്ന പത്രപ്രവർത്തകൻ കലാപ്രേമി ബഷീർ ബാബുവിനെ വള്ളക്കടവ് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ജന്മനാട്ടിൽ ആദരിച്ചു.ഐക്യവേദി പ്രസിഡന്റ് വയലിൽ നാസറിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി അഡ്വ.ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കെ.മുരളീധരൻ എം.പി.ബഷീർ ബാബുവിന് ഉപഹാരം നൽകി ആദരിച്ചു.പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി,ഏകലവ്യ ആശ്രമം മഠാതിപാതി സ്വാമി അശ്വതി തിരുനാൾ,ഇടവക വികാരി ഫാദർ റോബിൻസൻ,കെ.എം.ജെ.സി സംസ്ഥാന പ്രസിഡന്റ് കരമന ബയാർ,എ.മുഹമ്മദ് കണ്ണ് ഹാജി,സുലൈമാൻ,എച്ച്.ഷംഷുദ്ദീൻ,എ.ജി ഫിറോസ്ഖാൻ,എൻ.എം ലത്തീഫ് എന്നിവർ സംസാരിച്ചു.