വർക്കല: ശ്രീനിവാസപുരം മേഖലയിലെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ശ്രീനിവാസപുരം റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ശിവഗിരി ശ്രീനാരായണ കോളേജ് വഴി പെർമിറ്റെടുത്തിട്ടുള്ള സ്വകാര്യ ബസുകളിൽ ഒട്ടുമിക്കവയും ഇതുവഴി സർവീസ് നടത്താത്തത് മൂലം വിദ്യാർത്ഥികളും പ്രദേശവാസികളും ഏറെ ബുദ്ധിമുട്ടിലാണ്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ സർക്കുലർ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ ലോക്ക് ഡൗൺ പിൻവലിച്ചിട്ടും ഇതുവഴി സർവീസ് പുനരാരംഭിച്ചിട്ടില്ലെന്നും പക്കാ പെർമിറ്റ് ലഭിച്ചിട്ടുള്ള സർവീസ് ബസുകൾ ഇതുവഴി സർവീസ് നടത്തുന്നതിന് തയ്യാറാകണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സർവീസ് നടത്താത്ത സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഭാരവാഹികൾ മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നിവർക്ക് പരാതി നൽകി.