ബാലരാമപുരം:സി.പി.ഐ –എ.ഐ.വൈ.എഫ് വടക്കേവിള യൂണിറ്റിന്റെ നേത്യത്വത്തിൽ സ്കൂൾ തുറപ്പിനോടനുബന്ധിച്ച് ഒരുങ്ങാം വരവേൽക്കാം പദ്ധതിയുടെ ഭാഗമായി ബാലരാമപുരം ഹൈസ്കൂൾ ശുചീകരണം സി.പി.ഐ കാട്ടാക്കട മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.ഭഗവതിനട സുന്ദർ,ബീന,മെമ്പർ സരിത,രന്താകരൻ, എ.ഐ.വൈ.എഫ് നേതാക്കളായ ശിവപ്രസാദ്, കുട്ടൻ,അരുൺ എന്നിവർ സംബന്ധിച്ചു.കൺവീനർ സന്തോഷ് നന്ദി പറഞ്ഞു.