കല്ലമ്പലം:നാടിന് അഭിമാനമായ യുവ പ്രതിഭകളെ നാവായിക്കുളം ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നിരഞ്ജൻ,കേരള യൂണിവേഴ്സിറ്റിയിൽ ബി.എ.ഹിന്ദിയ്ക്ക് ഒന്നാം റാങ്ക് നേടിയ ആരതി,യു.എസ് ഇന്ത്യ ബുക്ക്സ് ഒഫ് റെക്കോർഡ്സ് അവാർഡ് നേടിയ ആദർശ് എന്നിവരെയാണ് അനുമോദിച്ചത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാബു, സെക്രട്ടറി ബെൽജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പ്രകാശ്, സലൂജ, നിസ നിസാർ, പഞ്ചായത്തംഗങ്ങളായ പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ, അരുൺ കുമാർ, റീന, സീമ, നഹാസ് എന്നിവർ പങ്കെടുത്തു.