തിരുവനന്തപുരം: ഗവ. സിറ്റി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ താത്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഹിസ്റ്ററി (ജൂനിയർ), വൊക്കേഷണൽ ടീച്ചർ (ബാങ്കിംഗ് അസിസ്റ്റന്റ്) എന്നിവയിൽ ഒരൊഴിവും ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഹിന്ദി (പാർട്ട് ടൈം പോസ്റ്റ്) എന്നിവയിൽ ഒരൊഴിവുമാണുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ കെ.ടി.ഇ.ടി ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും കോപ്പിയുമായി ഒക്ടോബർ 28 വ്യാഴാഴ്ച്ച സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഹൈസ്കൂൾ വിഭാഗത്തിന് രാവിലെ 9.30നും വി.എച്ച്.എസ്.ഇ വിഭാഗത്തിന് 11.30നുമാണ് അഭിമുഖം നടത്തുന്നത്.