നെയ്യാറ്റിൻകര : കോൺഗ്രസ് (എസ്) നിയോജക മണ്ഡലം കൺവെൻഷൻ നിയോജക മണ്ഡലം പ്രസിഡന്റ് തൊഴുക്കൽ സുരേഷിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. അനിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് അഞ്ചുവന്നി മോഹനകുമാർ,ജില്ലാ സെക്രട്ടറി നെയ്യാറ്റിൻകര ജയചന്ദ്രൻ,മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വി.എം.ഷാജി, പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് രാജേഷ്,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നാരായണപുരം അരുൺ,സിന്ധു ലേഖ,ലളിത ടീച്ചർ,കല എന്നിവർ സംസാരിച്ചു.