വർക്കല:വർക്കല നഗരസഭയിലെ വികസന മുരടിപ്പിനും, ഭരണസ്തംഭനത്തിനെതിരെയും, തിരു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെയും ബി.ജെ.പി കൗൺസിലർമാർ നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വർക്കല നഗരസഭാ കൗൺസിലർമാർ നഗരസഭാ കവാടത്തിന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ രാപ്പകൽ ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.വർക്കല മണ്ഡലം പ്രസിഡന്റ് സജി മുല്ലനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നേതാക്കളായ വെള്ളാഞ്ചിറ സോമശേഖരൻ, ബാലമുരളി, തച്ചോട് സുധീർ, ഇലകമൺ സതീശൻ, കോവിലകം മണികണ്ഠൻ,മടവൂർ സന്തോഷ്,പഞ്ചവടി മോഹനൻ, വിജയദാസ്,കെ. ജി. സുരേഷ്,സുമേഷ് തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ അഡ്വ. അനിൽകുമാർ, പ്രിയ ഗോപൻ,അനു,രാഖി,സിന്ധു.വി,വിജി ആർ.വി,സിന്ധു വിജയൻ, അശ്വതി, അനീഷ്, ഷീന ഗോവിന്ദ്, ഉണ്ണികൃഷ്ണൻ എന്നീ കൗൺസിലർമാരാണ് രാപ്പകൽ സമരം നടത്തുന്നത്.