kerala-assembly

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്തമുണ്ടായ ഒരിടത്തും അതിതീവ്ര മഴയുണ്ടാവുമെന്നോ ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്നോ കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. എല്ലാ മുന്നറിയിപ്പുകൾക്കും വിരുദ്ധമായ പ്രതിഭാസമാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ദുരന്തത്തെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാതെ ജനങ്ങളെ സർക്കാർ കൊടുംഭീതിയിലാക്കിയെന്നും ദുരന്തനിവാരണം വികലമായാണ് കൈകാര്യം ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു. തുടർച്ചയായി ദുരന്തങ്ങളുണ്ടായിട്ടും മെച്ചപ്പെട്ട ദുരന്തനിവാരണ സംവിധാനമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കാലാവസ്ഥാവിവരങ്ങൾക്ക് ഭീമമായ തുക നൽകി സ്വകാര്യ ഏജൻസികളെ നിയോഗിച്ചെങ്കിലും വിവരങ്ങൾ വിശകലനം ചെയ്ത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാവുന്നില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കുറ്റപ്പെടുത്തി. കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രത്തിന് കേന്ദ്രസർക്കാർ നൽകിയ അഞ്ചുകോടി വകമാറ്റി. കൊച്ചി സർവകലാശാല മുന്നറിയിപ്പ് നൽകിയിട്ടും ദുരന്തമുണ്ടായശേഷമാണ് സർക്കാർ ജാഗ്രത പ്രഖ്യാപിച്ചതെന്നും തിരുവഞ്ചൂർ ആരോപിച്ചു.

മൂന്ന് സ്വകാര്യ ഏജൻസികളുടെ കാലാവസ്ഥാവിവരങ്ങൾ ലഭ്യമാണെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി ജാഗ്രത പ്രഖ്യാപിക്കാനാവില്ലെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. നിലവിലെ ഉരുൾപൊട്ടൽ ഭൂപടം പുതുക്കണം. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ ഭൂപടത്തിൽ മിതമായ സാദ്ധ്യതയുള്ള മേഖലകളാണ്. അണക്കെട്ടുകളുടെ നിയന്ത്രണത്തിൽ അതീവജാഗ്രത പുലർത്തിയെന്നും വിദഗ്ദ്ധസമിതി 17തവണ യോഗം ചേർന്നാണ് വെള്ളം തുറന്നുവിടാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.


തുടർച്ചയായി അഞ്ചുവർഷം ദുരന്തങ്ങളുണ്ടായിട്ടും ദുരന്തനിവാരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. 2018ലെ മഹാപ്രളയകാലത്തുള്ള അതേ സംവിധാനങ്ങളാണ് ഇപ്പോഴുമുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് 12നുതന്നെ മഴ മുന്നറിയിപ്പ് നൽകിയിട്ടും ഒന്നും കിട്ടിയില്ലെന്നാണ് സർക്കാർ പറയുന്നത്.

''

ഒക്ടോബർ 16ന് രാവിലെ വരെ കാലാവസ്ഥാവകുപ്പ് ഒരു മുന്നറിയിപ്പും നൽകിയില്ല.

-മന്ത്രി കെ. രാജൻ

''

ദുരന്ത നിവാരണത്തിനായി 7,000 കോടി രൂപയിലേറെ കൈയിലുണ്ടായിട്ടും ഒന്നും ചെയ്യാൻ സർക്കാരിനായില്ല.

- തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

''

രക്ഷാപ്രവർത്തനത്തിന് പ്രോട്ടോക്കോളില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.

-പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ

​ ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​ആ​രോ​പ​ണം
ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി
ത​ല​വ​ൻ​ ​വി​ദേ​ശ​ത്ത്,​ ​ഓ​ഖി​ ​സ​മ​യ​ത്തും​ ​സ്ഥ​ല​ത്തി​ല്ല

പ്ര​ള​യ​ ​ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ,​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കേ​ണ്ട​ ​സം​സ്ഥാ​ന​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​ ​ത​ല​വ​ൻ​ ​വി​ദേ​ശ​ത്താ​യി​രു​ന്നെ​ന്ന് ​പ്ര​തി​പ​ക്ഷം​ ​നി​യ​മ​സ​ഭ​യി​ൽ​ ​ആ​രോ​പി​ച്ചു.​ ​ഓ​ഖി​ ​ചു​ഴ​ലി​ക്കാ​റ്റു​ണ്ടാ​യ​പ്പോ​ഴും​ ​ഇ​ദ്ദേ​ഹം​ ​വി​ദേ​ശ​ത്താ​യി​രു​ന്നു.​ ​വി​ദേ​ശ​കാ​ര്യ​വ​കു​പ്പ് ​ന​ൽ​കി​ ​അ​ദ്ദേ​ഹ​ത്തെ​ ​വി​ദേ​ശ​ത്തു​ ​ത​ന്നെ​ ​കു​ടി​യി​രു​ത്തു​ന്ന​താ​ണ് ​കേ​ര​ളം​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ന​ല്ല​തെ​ന്ന് ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ത്തി​ന് ​നോ​ട്ടീ​സ് ​ന​ൽ​കി​യ​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ​ ​പ​രി​ഹ​സി​ച്ചു.​ ​സ്റ്റേ​റ്റ് ​എ​മ​ർ​ജ​ൻ​സി​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​സെ​ന്റ​ർ​ ​മേ​ധാ​വി​യും​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​ ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​ശേ​ഖ​ർ​ ​കു​ര്യാ​ക്കോ​സ് ​വി​ദേ​ശ​ത്ത് ​പോ​യ​തി​നെ​ക്കു​റി​ച്ചാ​ണ് ​പ്ര​തി​പ​ക്ഷം​ ​സ​ഭ​യി​ൽ​ ​ഉ​ന്ന​യി​ച്ച​ത്.

എ​ന്നാ​ൽ,​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​യു​ടെ​ ​ചെ​യ​ർ​മാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​യി​ൽ​ ​ഒ​രേ​യൊ​രു​ ​വി​ദ​ഗ്ദ്ധ​നേ​യു​ള്ളൂ​വെ​ന്നും​ ​അ​ദ്ദേ​ഹ​ത്തെ​ ​ദു​ര​ന്ത​ ​ദി​ന​ത്തി​ൽ​ ​കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ചാ​ണ് ​ഞ​ങ്ങ​ൾ​ ​പ​റ​ഞ്ഞ​തെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​മു​ഖ്യ​മ​ന്ത്റി​ ​ഈ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കി​യി​ല്ല.


'​കൈ​പ്പു​സ്ത​കം​ ​ത​മാ​ശ​ക​ൾ​ ​നി​റ​ഞ്ഞ​ത്'
കാ​ലാ​വ​സ്ഥ​ ​പ്ര​വ​ച​ന​ത്തി​ന് ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്റെ​ ​മു​ന്ന​റി​യി​പ്പു​ക​ളെ​ ​മാ​ത്രം​ ​ആ​ശ്ര​യി​ക്കാ​തെ​ ​നാ​സ​യു​ടെ​യും​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ന്റെ​യും​ ​സൗ​ജ​ന്യ​മാ​യി​ ​ല​ഭി​ക്കു​ന്ന​ ​വി​വ​ര​ങ്ങ​ൾ​ ​കൂ​ടി​ ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റി​ട്ടി​യു​ടെ​ ​കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ​ ​വി​ഭാ​ഗം​ ​എ​ന്താ​ണ് ​ചെ​യ്യു​ന്ന​തെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ചോ​ദി​ച്ചു.​ ​അ​റ​ബി​ക്ക​ട​ലി​ലെ​ ​ന്യൂ​ന​മ​ർ​ദ്ദം​ ​ദി​ശ​മാ​റി​യ​താ​യി​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടും​ ​തീ​വ്ര​മ​ഴ​യു​ണ്ടാ​വു​മെ​ന്ന് ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​വ​കു​പ്പ് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​ട്ടും​ ​ഒ​ന്നും​ ​ചെ​യ്തി​ല്ല.​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​കൈ​പ്പു​സ്ത​കം​ ​ത​മാ​ശ​ക​ൾ​ ​നി​റ​ഞ്ഞ​താ​ണ്.​ ​ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് ​ഓ​രോ​ ​ജി​ല്ല​യി​ലും​ ​പ്ര​ത്യേ​ക​ ​പ്ലാ​ൻ​ ​വേ​ണം.​ ​എ​ല്ലാ​ ​ഏ​ജ​ൻ​സി​ക​ളു​ടെ​യും​ ​വി​വ​രം​ ​ശേ​ഖ​രി​ച്ച് ​ശ​ക്ത​മാ​യ​ ​മു​ന്ന​റി​യി​പ്പ് ​സം​വി​ധാ​നം​ ​സ​ജ്ജ​മാ​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.