bjp

ബാലരാമപുരം :ബി.ജെ.പി കല്ലിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.പി.എം ദളിത് വേട്ടയ്ക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി കല്ലിയൂർ ഈസ്റ്റ് ഏരിയ പ്രസിഡന്റ് ജി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. കോവളം മണ്ഡലം പ്രസിഡന്റ് അഡ്വ.രാജ്മോഹൻ,​ ഒ.ബി.സി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പൂങ്കുളം സതീഷ്,​ ജില്ലാകമ്മിറ്റിയംഗം പി.പത്മകുമാർ,​ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്ണ,​ ബ്ലോക്ക് മെമ്പർമാരായ ജയലക്ഷ്മി,​ ലതകുമാരി,​ പാർട്ടി ഭാരവാഹികളായ സമ്പത്ത്,​ മനോജ്.കെ.നായർ,​ വിനുകുമാർ,​ സുമോദ്,​ ശ്യാംകുമാർ,​ വിശാഖ് എന്നിവർ സംബന്ധിച്ചു. യോഗത്തിൽ സി.പി.എം,​ കോൺഗ്രസ് കക്ഷികളിൽ നിന്നും മുപ്പതോളം പേർ അംഗത്വം സ്വീകരിച്ചു. ഇവരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.